ടച്ചിങ്സ് കൊടുത്തില്ല; ബാർ ജീവനക്കാരനെ കുത്തിക്കൊന്നു
തൃശൂരിൽ ഞെട്ടിക്കുന്ന സംഭവം. പുതുക്കാട് മേ ഫെയർ ബാറിൽ ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലി തർക്കമുണ്ടായി. ബഹളം വെച്ച അളകപ്പ സ്വദേശി സിജോ ജോൺ (40)നെ ജീവനക്കാർ പുറത്താക്കി. രാത്രി ബാർ അടക്കുന്ന സമയം വരെ കാത്തുനിന്ന സിജോ, പുറത്തിറങ്ങിയ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രൻ (54)നെ കഴുത്തിൽ കുത്തി. രണ്ട് തവണ കുത്തേറ്റ ഹേമചന്ദ്രൻ ആശുപത്രിയിൽ മരിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.




+ There are no comments
Add yours