ജോർജ് സാറും ബെൻസും വീണ്ടും… കിടിലൻ പണി….

Estimated read time 1 min read

മോഹൻലാലും പ്രകാശ്വർമയുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ട്രെൻഡിങ്. പ്രകാശ് വർമയുടെ പുതിയ പരസ്യചിത്രമാണ് ഇതിന് കാരണം. വിൻസ്മേര ജുവൽസിന്റെ പരസ്യത്തിനുവേണ്ടിയാണ് ഇരുവരും ഒന്നിച്ചത്. സ്ത്രൈണ ഭാവത്തിൽ മോഹൻലാൽ എത്തിയ ഈ പരസ്യം നിമിഷ നേരം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്.സ്ത്രൈണ ഭാവത്തിലാണ് മോഹൻലാൽ പരസ്യത്തിൻ്റെ അവസാനഭാ ഗത്തുള്ളത്. ഈ ഭാഗത്തിനാണ് ഏറ്റവും അധികം കയ്യടികൾ കിട്ടിയിരിക്കുന്നത്. ഇദ്ദേഹം ഏത് വേഷത്തിൽ വന്നാലും അത് മികച്ചതാക്കി മാറ്റും എന്നാണ് ആരാധകർ പറയുന്നത്. അതുപോലെ പ്രകാശ് വർമയുടെ സംവിധാനത്തിനും കോൺസെപ്റ്റിനും മികച്ച പ്രശംസയും ലഭിക്കുന്നുണ്ട്. പരസ്യവീഡിയോ മോഹൻലാലും ഫെയ്‌സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. നിർവാണ ഫിലിംസിന്റെയും വിൻസ്മേര ജുവൽസിൻ്റെയും സംവിധായകൻ പ്രകാശ് വർമ്മയുമായുള്ള രസകരമായ ഒരു പരസ്യം. വിൻസ്മേര ജുവൽസിന് നടൻ ആസംസകളും അറിയിച്ചിട്ടുണ്ട്. ‘ആരും കൊതിച്ചുപോകും'” എന്ന ക്യാപ്ഷനോടെയാണ് പരസ്യം അവസ ാനിക്കുന്നത്.  ജോർജ് സാറിനെയും ബെൻസിനെയും വീണ്ടും കണ്ടത്തിലുള്ള ആവേശവും ആരാധകർ കമൻ്റായി രേഖപ്പെടുത്തുന്നുണ്ട്.

+ There are no comments

Add yours