ഇറാൻ- ഇസ്രയേൽ സംഘർഷം ശക്തമായതോടെ ഇറാനിലുളള ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചുതുടങ്ങി. ആദ്യഘട്ടത്തിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനായി അവരെ ഇറാനിൽ തന്നെയുളള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇറാനിൽ പതിനായിരത്തോളം ഇന്ത്യക്കാരുണ്ടെന്നും അവരിൽ ആറായിരം പേർ വിദ്യാർത്ഥികളാണ് എന്നുമാണ് വിവരം. തെഹ്റാനിൽ നിന്ന് 600 ഇന്ത്യൻ വിദ്യാർത്ഥികളെ ഖോമിലേക്ക് മാറ്റി. ഉർമിയയിൽ നിന്നുളള 110 വിദ്യാർത്ഥികൾ തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ അർമേനിയൻ അതിർത്തിയിലെത്തി. അവരെ വ്യോമ മാർഗം ഒഴിപ്പിക്കാനാണ് സാധ്യത. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ അർമേനിയൻ വിദേശകാര്യ മന്ത്രി അരാരത്ത് മിർസോയയുമായി സംസാരിച്ചിരുന്നു.


+ There are no comments
Add yours