അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് വഴിപാട് പ്രസാദമായി നൽകുന്ന പാൽപ്പായസത്തിൻ്റെ വില വർധിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് (ടിഡിബി) തീരുമാനിച്ചു. ഓഗസ്റ്റ് മാസത്തോടെ വില ലിറ്ററിന് 160 രൂപയിൽ നിന്ന് 260 രൂപയായി ഉയർത്തും. ദിവസവും തയ്യാറാക്കുന്ന പാൽപ്പായസത്തിന്റെ അളവു വർധിപ്പിക്കാനും തീരുമാനമുണ്ട്. നിലവിൽ, എല്ലാ ദിവസവും 225 ലിറ്റർ തയ്യാറാക്കുന്നുണ്ട്. ഇത് വ്യാഴം, ഞായർ, മറ്റ് വിശേഷ ദിവസങ്ങളിൽ 350 ലിറ്ററായും മറ്റ് ദിവസങ്ങളിൽ 300 ലിറ്ററായും വർധിപ്പിക്കും. 14 വർഷങ്ങൾക്ക് ശേഷമാണ് പാൽപ്പായസത്തിൻ്റെ വില വർധിപ്പിക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വില വർധിപ്പിക്കുന്നാനുള്ള തീരുമാനം ദേവസ്വം ബോർഡിന്റേതാണ്. പായസത്തിനു ആവശ്യക്കാർ ഏറിയിട്ടുണ്ട്.


+ There are no comments
Add yours