പരിഷ്കരിച്ച ഇ-ആധാർ സംവിധാനം വരുന്നു..

Estimated read time 1 min read

യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(UIDAI), പരിഷ്കരിച്ച ഇ-ആധാർ സംവിധാനം പുറത്തിറക്കാനൊരുങ്ങുന്നു. ഹോട്ടൽ ചെക്ക് – ഇൻ കൾ, ട്രെയിൻ യാത്ര, പ്രോപ്പർട്ടി രജിസ്ട്രേഷനുകൾ തുടങ്ങിയ സേവനങ്ങളിൽ തിരിച്ചറിയലിനായി പൂർണമായതോ ഭാഗികമായതോ ആയ ഫോർമാറ്റുകൾ തിരഞ്ഞെടുത്ത് ഉപയോക്താക്കൾക്ക് ആധാർ ഡിജിറ്റലായി ഷെയർ ചെയ്യാൻ കഴിയും.

ആധാർ കാർഡുകളുടെ ദുരുപയോഗം തടയുകയാണ് ലക്ഷ്യം. ആധാറിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പികളുടെ ആവശ്യം ഇല്ലാതാക്കുകയും ഡാറ്റ അപ്ഡേറ്റ് ചെയ്യുന്ന രീതി ഗണ്യമായി കുറയ്ക്കുകയും ചെയ്യുമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.പുതിയ പരിഷ്‌കരണം 2025 നവംബറോടെ പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടൈസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ‘യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ’ സിഇഒ ഭുവനേശ് കുമാർ പറയുന്നു.

+ There are no comments

Add yours