കടയിൽ സൂക്ഷിച്ച സ്വർണ്ണാഭരണങ്ങൾ കവർന്ന ജീവനക്കാരൻ അറസ്റ്റിൽ.

Estimated read time 1 min read

കടയിൽ സൂക്ഷിച്ച സ്വർണ്ണാഭരണങ്ങൾ കവർന്ന ജീവനക്കാരൻ അറസ്റ്റിൽ. കടയിലെ ജീവനക്കാരനായ കുരിയാടി സ്വദേശി സുനിൽ എന്നയാളാണ് അറസ്റ്റിലായത്. കോഴിക്കോട് വടകര മാർക്കറ്റ് റോഡിലെ ‘ഗിഫ്റ് ഹൗസ്’ കടയിൽ സൂക്ഷിച്ച 24 പവൻ ആഭരണങ്ങളാണ് കവർന്നത്.

കടയുടമ ഗീത രാജേന്ദ്രൻ സ്വർണാഭരണങ്ങളാണ് കഴിഞ്ഞ ദിവസം നഷ്ടമായത്. കടയിൽ കഴിഞ്ഞ 35 വർഷമായി ജോലി ചെയ്‌തിരുന്നയാളാണ് സുനിൽ.ലോക്കറിൽ നിന്നെടുത്ത ആഭരണങ്ങൾ വിവാഹ ചടങ്ങിന് ശേഷം വീട്ടിൽ സൂക്ഷിക്കാതെ ഗീത കടയിൽ വയ്ക്കുകയായിരുന്നു.

ദേശീയ പാതയോരത്തുള്ള വീട്ടിൽ സ്വർണ്ണം വയ്ക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതിയാണ് കടയിലേക്ക് കൊണ്ടുവന്നത്. കടയിൽ ആഭരണങ്ങൾ വെക്കുന്നത് ജീവനക്കാരനായ സുനിൽ കാണുകയും ചെയ്‌തിരുന്നു

+ There are no comments

Add yours