സ്റ്റീൽ ബോംബെന്ന് ജനങ്ങൾ; ഒടുക്കം നെയ്
കണ്ടാൽ സ്റ്റീൽ ബോംബെന്ന് തോന്നുന്ന മൂന്ന് പാത്രങ്ങൾ പനങ്കാവ് കുണ്ടംചാൽ അങ്കണവാടിക്ക് സമീപം ജനങ്ങളെ ഭീതിയിലാക്കി. മരത്തിൻ്റെ പൊത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ട സ്റ്റീൽ പാത്രങ്ങളാണ് ബോംബാണെന്ന് സംശയം ഉയർത്തിയത്. വിവരം ലഭിച്ച ഉടൻ വളപട്ടണം പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നീട് ഇത് നെയ് നിറച്ച പാത്രങ്ങളാണെന്നാണ് കണ്ടെത്തിയത്.


+ There are no comments
Add yours