കെട്ടിട നിർമ്മാണ സ്ഥാപനത്തിലെ കളക്ഷൻ തുകയായ ഏഴു ലക്ഷം രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ കളക്ഷൻ ഏജന്റിനെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. പഴുവിൽ കുറുമ്പിലാവ് സ്വദേശി കിരൺ (34) ആണ് അറസ്റ്റിലായത്. ട്രാവൻകൂർ ബിൽഡ് വെയർ എന്ന സ്ഥാപനത്തിലെ കളക്ഷൻ ഏജന്റാണ് ഇയാൾ.
മാർച്ച് ഒന്ന് മുതൽ സ്ഥാപനത്തിലെ കെട്ടിട നിർമ്മാണ സാമഗ്രികൾ വിറ്റ വകയിലുള്ള കളക്ഷൻ തുകയായ ഏഴ് ലക്ഷം തിരികെ നൽകിയില്ല. ജോലി സമയത്ത് ഉപയോഗിക്കാൻ കൊടുത്ത യൂണികോൺ ബൈക്കും മൊബൈൽ ഫോണുമായി കടന്നു കളയുകയുമായിരുന്നു. ഒളിവിൽ പോയ കിരൺ ഇടുക്കിയിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ വലപ്പാട് പൊലീസ് സംഘം കിരണിനെ പിടികൂടുകയായിരുന്നു.
തൃശൂരിൽ ഏഴു ലക്ഷം കളക്ഷൻ തുക തട്ടിയെടുത്ത് മുങ്ങിയ കളക്ഷൻ ഏജന്റ് വലപ്പാട് പൊലീസിന്റെ പിടിയിൽ

+ There are no comments
Add yours