നിലമ്പൂരിൽ എം സ്വരാജ് LDF സ്ഥാനാർഥി
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കാൻ CPM തീരുമാനം. CPM സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജാണ് നിലമ്പൂരിൽ പോരാട്ടത്തിനിറങ്ങുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ ഇക്കാര്യം വാർത്താ സമ്മേളനത്തിൽ ഔദ്യോഗികമായി അറിയിച്ചത്. കരുത്തനായ സ്വരാജിനെ തന്നെ ഇറക്കുന്നതിലൂടെ ശക്തമായ രാഷ്ട്രീയ മത്സരത്തിനാണ് CPM നിലമ്പൂരിൽ ഒരുങ്ങുന്നതെന്ന് വ്യക്തം.


+ There are no comments
Add yours