പത്തോവറിൽ നൂറടിച്ച് കപ്പടിക്കാൻ RCB ഫൈനലിലേക്ക്
ഈ ഐപിഎല്ലിലെ ആദ്യ ഫൈനലിസ്റ്റുകളായി. ഇന്ന് നടന്ന ക്വാളിഫയർ ഒന്നിൽ പോയിന്റ് ടേബിൾ ടോപ്പർമാരായ പഞ്ചാബിനെ തോൽപ്പിച്ച് ബെംഗളൂരു ഈ വർഷത്തെ ഐപിഎൽ ഫൈനലിൽ കടന്നു. ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത RCB പഞ്ചാബിനെ 14.1 ഓവറിൽ 101 റൺസിന് എറിഞ്ഞൊതുക്കിയിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ RCB 10 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 56റൺസ് എടുത്ത സാൾട്ടാണ് ടോപ്പ് സ്കോറർ.


+ There are no comments
Add yours