കോഴിക്കോട് ഇറങ്ങിയ പുലിയെ പിടികൂടാനായി ഇന്ന് കൂട് സ്ഥാപിക്കും.

Estimated read time 0 min read

കോഴിക്കോട് കൂടരഞ്ഞിയിൽ ഇറങ്ങിയ പുലിയെ പിടികൂടാനായി ഇന്ന് കൂട് സ്ഥാപിക്കും. ഇന്നലെ പുലർച്ചെയാണ് ബാബു എന്നയാളുടെ വീടിന് സമീപം പുലി എത്തിയത്.

പുലിയുടെ സാന്നിധ്യത്തിൽ നായ കുരച്ചതോടെയാണ് കുറച്ചുനേരം മുറ്റത്ത് അങ്ങിങ്ങായി നിന്ന പുലി മറഞ്ഞത്.

പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ്, റാപ്പിഡ് റസ്പോൺസ് ടീം അംഗങ്ങൾ സ്ഥലത്തെത്തിയിരുന്നു. തുടർന്നാണ് പുലിയെ പിടികൂടാൻ കൂടുവയ്ക്കാൻ തീരുമാനമായത്. വനത്തിൽ നിന്നും ഒന്നര കിലോമീറ്റർ മാറിയാണ് ബാബുവിൻ്റെ വീട്. പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.

+ There are no comments

Add yours