കാലടിയിൽ വൻ രാസലഹരി വേട്ട
എറണാകുളം ജില്ലയിലെ കാലടിയിൽ വൻ രാസലഹരി വേട്ട. 100 ഗ്രാം എം.ഡി.എം.എയുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിലായി. കാലടി മറ്റൂർ പിരാരൂർ കാഞ്ഞിലക്കാടൻ ബിന്ദു, പെരുമ്പാവൂർ ചേലാമറ്റം സ്വദേശി ഷെഫീഖ് എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് വിൽപ്പന നടത്തുകയാണ് ഇവരുടെ രീതിയെന്ന് അന്വേഷണത്തിൽ വ്യക്തമായി


+ There are no comments
Add yours