എസ്എസ്എൽസി സേ പരീക്ഷ ഇന്നുമുതൽ;

Estimated read time 1 min read

എസ്എസ്എൽസി സേ പരീക്ഷ ഇന്നുമുതൽ; സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജിലോക്കറിൽ


എസ്എസ്എൽസി പരീക്ഷയിൽ (SSLC) ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർഥികൾക്കുള്ള സേ പരീക്ഷ ഇന്ന് ആരംഭിക്കും. ജൂൺ നാലുവരെയാണ് പരീക്ഷ.

ഫലം ജൂൺ അവസാന വാരമുണ്ടാകും. പരമാവധി മൂന്ന് വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാം. റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതിയ 4,27,020 വിദ്യാർഥികളിൽ 4,24, 583 പേരാണ് ഇത്തവണ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്.

+ There are no comments

Add yours