നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനെതിരെ വീണ്ടും നടിയും നിർമാതാവുമായ സാന്ദ്രാ തോമസ്. ‘മഹാപാപം ലിസ്റ്റിൻ ചെയ്യരുത്’

Estimated read time 1 min read


‘മലയാള സിനിമയെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിൻ ചെയ്യരുത്’

നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനെതിരെ വീണ്ടും നടിയും നിർമാതാവുമായ സാന്ദ്രാ തോമസ്. തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താൽപര്യങ്ങൾക്ക് വഴിവെട്ടാൻ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിൻ ചെയ്യരുതെന്ന് സാന്ദ്ര. മലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിൻ്റെ കൈപ്പിടിയിൽ ഒതുങ്ങണമെന്ന താൽപര്യം അദ്ദേഹത്തേക്കാൾ കൂടുതൽ കള്ളപ്പണ ലോബിക്കാണെന്നും സാന്ദ്ര FBയിലൂടെ ആരോപിച്ചു.

+ There are no comments

Add yours