നാല് മലയാളികൾക്ക് ദാരുണാന്ത്യം
തമിഴ്നാട് തിരുവാരൂരിൽ നടന്ന വാഹനാപകടത്തിൽ 4 മലയാളികൾക്ക് ദാരുണാന്ത്യം. ഒമ്‌നി വാനും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വേളാങ്കണ്ണിയിലേക്ക് പോയ തിരുവനന്തപുരം സ്വദേശികളായ തീർത്ഥാടകരുടെ വാഹനമാണ് അപകടത്തിൽപെട്ടത്. ഏഴ് പേരായിരുന്നു ഒമ്നി വാനിൽ ഉണ്ടായിരുന്നത്. ഇതിൽ നാലുപേർ തൽക്ഷണം മരിച്ചു. മൂന്നുപേർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. പേര് വിവരങ്ങൾ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


+ There are no comments
Add yours