*ഇരിങ്ങാലക്കുട*:പുല്ലൂർ സെൻറ് സേവിയേഴ്സ് ഇടവകയുടെ 48 ആം വാർഷിക ആഘോഷം മെയ് ഒന്നിന് സംഘടിപ്പിച്ചു യുവജനങ്ങളെ സഭയോട് ചേർത്ത് പിടിക്കണം എന്നുംഇടവകകൾ യുവജന സൗഹൃദം ആകണമെന്നുംഉദ്ഘാടന കർമ്മം നിർവഹിച്ചുകൊണ്ട് ഇരിങ്ങാലക്കുട ബിഷപ്പ് മാർപോളി കണ്ണൂക്കാടൻപറഞ്ഞു.വികാരി റവ.ഡോ.ഡോക്ടർ ജോയ് വട്ടോളി അധ്യക്ഷതവഹിച്ചു ജനറൽ കൺവീനർ ജെയിംസ് അക്കരകാരൻ സ്വാഗതം ചെയ്ത യോഗത്തിൽ ആശംസയർപ്പിച്ചുകൊണ്ട് ഫാദർ ആൽവിൻ അറക്കൽ കൈക്കാരൻ ലിസൺ മാടാനി കുടുംബ സമ്മേളന കേന്ദ്ര സമിതിപ്രസിഡണ്ട് ജോണി താക്കോൽക്കാരൻ എന്നിവർ സംസാരിച്ചു സന്യാസത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന റവ. ഫാദർ ഡേവിസ് ചക്കാലമറ്റത്ത് ‘ റവ.സി. മരിയ വെർജിൻ എന്നിവരെ ആദരിച്ചു
വിവാഹത്തിൻറെ അമ്പതാം വാർഷികം ആഘോഷിക്കുന്ന ദമ്പതികൾ ‘പാവപ്പെട്ടവർക്ക് ഭൂമിദാനം ചെയ്ത ജയ്സൺ പേങ്ങി പറമ്പിൽ ,മതബോധന പ്ലസ് 2പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹന്ന ഷാജു, സംസ്ഥാന ‘സ്കൂൾ യുവജനോത്സവത്തിൽ ദേശഭക്തിഗാനത്തിൽ ഒന്നാം സ്ഥാനം നേടിയ ഇടവകയിലെ കുട്ടികൾഎന്നിവരെ ആദരിച്ചു
തുടർന്ന് പ്രശസ്ത കലാകാരൻ ജോണി മലയാറ്റൂരിന്റെ നേതൃത്വത്തിൽഇടവകയിലെ 250 ഓളം വരുന്ന കലാകാരന്മാർ നടത്തിയ മിശിഹാ 2 K25എന്ന നൃത്ത ആവിഷ്കാരം ,സ്കിറ്റ് , ഗാനമേള എന്നിവ സംഘടിപ്പിച്ചു.
*സതീശൻ പുല്ലൂർ*
*പ്രെസ്സ് ക്ലബ്ബ്*
*ഇരിങ്ങാലക്കുട*


+ There are no comments
Add yours