ലഹരിക്കെതിരെ ജനജാഗ്രതാചരണവും അമ്മച്ചങ്ങലയും സംഘടിപ്പിച്ചു

Estimated read time 1 min read

*ലഹരിക്കെതിരെ* *ജനജാഗ്രതാചരണവും* *അമ്മച്ചങ്ങലയും* *സംഘടിപ്പിച്ചു* .
  ===============
*ഇരിങ്ങാലക്കുട*: പട്ടേപ്പാടം താഷ്ക്കൻ്റ് ലൈബ്രറിയുടെ ആഭിമു ഖ്യത്തിൽ ലഹരി വിരുദ്ധ പ്രചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ജനജാഗ്രതാ ദിനാചരണവും ബാലവേദി സർഗ്ഗസംഗമവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ വികസന വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. കവിയും എഴുത്തുക്കാരനുമായ  ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.കെ.യൂസഫ്, കെ.കെ. ചന്ദ്രശേഖരൻ, സാബു കാനംകുടം എന്നിവർ സംസാരിച്ചു.
വൈകീട്ട് നടന്ന അമ്മച്ചങ്ങല ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലതചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൻ മേരിക്കുട്ടി ജോയ് മുഖ്യാതിഥിയായി. ദേശീയ – സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സി.ബി. ഷക്കീല ടീച്ചർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശശികുമാർ ഇടപ്പുഴ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.
വയോജന സംഗമം ജില്ലാ പഞ്ചായത്ത് അംഗം  പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

          *സതീശൻ പുല്ലൂർ*
         *പ്രെസ്സ് ക്ലബ്*
         *ഇരിങ്ങാലക്കുട*

+ There are no comments

Add yours