ബന്ദ് പ്രഖ്യാപിച്ചു; സ്ഥലത്ത് നിരോധനാജ്ഞ
ബജ്റംഗ്ദൾ നേതാവ് സുഹാസ് ഷെട്ടിയെ മംഗളൂരുവിൽ അജ്ഞാത സംഘം വെട്ടിക്കൊന്ന സംഭവത്തിൽ വിശ്വഹിന്ദു പരിഷത്ത് ബന്ദ് പ്രഖ്യാപിച്ചു.
രാവിലെ 6ന് തുടങ്ങിയ ബന്ദ് വൈകിട്ട് 6 വരെയാണുള്ളത്. കാസർഗോഡ് ഉൾപ്പെടെ കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ നിന്ന് മംഗളൂരുവിലേക്ക് പോകുന്നവരെ ബന്ദ് ബാധിക്കും. മംഗളൂരുവിൽ ഉൾപ്പെടെ ദക്ഷിണ കന്നഡയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.


+ There are no comments
Add yours