പാലക്കാട് കല്ലടിക്കോട് ആസിഡ് കുടിച്ച 5 വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ.

Estimated read time 0 min read

അബദ്ധത്തിൽ ആസിഡ് കുടിച്ചു; 5 വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ

പാലക്കാട് കല്ലടിക്കോട് ആസിഡ് കുടിച്ച 5 വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ. ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാൻ ആണ് അബദ്ധത്തിൽ ആസിഡ് കുടിച്ചത്. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു സംഭവം. ശരീരത്തിലെ അരിമ്പാറ ചികിത്സയ്ക്കായി വീട്ടിൽ കോള കുപ്പിയിൽ ഒഴിച്ചുവെച്ചിരുന്ന ആസിഡാണ് കുട്ടി അബദ്ധത്തിൽ കുടിച്ചത്. കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതരമായി പൊള്ളലേറ്റു. കുട്ടിയെ തൃശൂരിലുള്ള ആശുപത്രിയിലേക്ക് ഉടൻ മാറ്റും.

+ There are no comments

Add yours