ഇന്ത്യയ്ക്ക് നേട്ടം; അർജുൻ ബബുതയ്ക്ക് വെള്ളി
ഇന്ത്യയുടെ അർജുൻ ബബുത പെറുവിലെ ലിമയിൽ നടന്ന ISSF ലോകകപ്പിൽ പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ വെള്ളി മെഡൽ നേടി. ചൈനയുടെ ഒളിമ്പിക് ചാമ്പ്യൻ ഷെങ് ലിഹാവ് ആണ് സ്വർണമെഡൽ നേടിയത് (252.4 പോയിന്റ്). ഫൈനലിൽ 252.3 പോയിൻ്റാണ് അർജുൻ നേടിയത്. ലിഹാവിനേക്കാൾ വെറും 0.1 പോയിന്റ് മാത്രമാണ് പിന്നിൽ. ഹംഗറിയുടെ ഇസ്ത്വാൻ പെനി 229.8 പോയിന്റോടെ വെങ്കല മെഡൽ നേടി.


+ There are no comments
Add yours