മകന്റെ വിവാഹപന്തലിൽ 25 നിർധന യുവതികൾക്കും പുതുജീവിതം നൽകി മലപ്പുറത്തെ പ്രവാസി വ്യവസായി

Estimated read time 0 min read

മകന്റെ വിവാഹപന്തലിൽ 25 നിർധന യുവതികൾക്കും കല്യാണം;

ജാതിമത ഭേദമന്യേ നന്മയുടെ വാതായനം തുറന്ന് മലപ്പുറത്തെ പ്രവാസി വ്യവസായി അറയ്ക്കൽ അഷ്റഫ്. തൻ്റെ മകന്റെ വിവാഹപ്പന്തലിൽ നിർധനരായ 25 യുവതികളുടെയും വിവാഹം അദ്ദേഹം സ്വന്തം ചെലവിൽ നടത്തി. എല്ലാവരുടെയും വിവാഹം നടത്താൻ 3 കോടി ചിലവഴിച്ച് മണ്ഡപമൊരുക്കി. എല്ലാ വധുക്കൾക്കും 10 പവൻ സ്വർണവും വസ്ത്രങ്ങളും നൽകി. ഒപ്പം അടിപൊളി സദ്യയും.

+ There are no comments

Add yours