ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി.വീഡിയോ ചിത്രീകരിക്കും

Estimated read time 0 min read

ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി



പൊലീസ് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈൻ ഹാജരായത്. പറഞ്ഞതിലും അരമണിക്കൂർ മുൻപ് പിതാവിനും അഭിഭാഷകനുമൊപ്പമാണ് ഷൈൻ പൊലീസ് സ്റ്റേഷനിൽ എത്തിയത്. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ഷൈൻ സ്റ്റേഷനകത്തേക്ക് കയറിയത്.

ഷൈനിനെ ചോദ്യം ചെയ്യുന്നത് വീഡിയോ ചിത്രീകരിക്കും. ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ പൊലീസിന് മുന്നിൽ ഹാജരായ നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യുന്നത് ആരംഭിച്ചു. ചോദ്യം ചെയ്യൽ വീഡിയോ ചിത്രീകരിക്കും. 32 ചോദ്യങ്ങളുള്ള ചോദ്യാവലിയാണ് പൊലീസ് തയ്യാറാക്കിയതെന്നാണ് റിപ്പോർട്ട്. അതേസമയം, അൽപം മുമ്പ് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈൻ ഹാജരായത്.

+ There are no comments

Add yours