മീനങ്ങാടിയിൽ KSRTC സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം നടത്തിയ മൂന്ന് പേർ പിടിയിൽ

Estimated read time 1 min read

KSRTC സ്വിഫ്റ്റിന് നേരെ ആക്രമണം

വയനാട് മീനങ്ങാടിയിൽ KSRTC സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ബൈക്കിലെത്തിയ മൂന്ന് അംഗ സംഘം ഇന്നലെ രാത്രിയാണ് ആക്രമണം നടത്തിയത്. ബസിന്റെ ചില്ല് എറിഞ്ഞ് തകർക്കുകയായിരുന്നു. സംഭവത്തിൽ ബസ് ഡ്രൈവർക്ക് പരിക്കേറ്റ് ചികിത്സയിലാണ്. ആക്രമണത്തിന് കാരണക്കാരായ മീനങ്ങാടി സ്വദേശികളായ നിഹാൽ, അൻഷിദ്, ഫെബിൻ എന്നിവരെ പൊലീസ് പിടികൂടി. കൽപറ്റ പൊലീസാണ് കേസ് ഹാൻഡിൽ ചെയ്യുന്നത്.

+ There are no comments

Add yours