അയ്യോ കൊതുക്; പേടിച്ചോടി വീട്ടുകാർ
പട പേടിച്ച് ഓടുക എന്ന് കേട്ടിട്ടില്ലേ. കൊല്ലം കൊട്ടിയത്തെ 100ഓളം വീട്ടുകാരും വീട് വിട്ടോടിയതിന് പിറകിൽ ഒരു പടയാണ്. അതും കൊതുകിൻ പട. ഇന്നലെയാണ് പ്രദേശത്ത് കൊതുകിൻ പട കടന്നൽ കൂട്ടത്തെപോലെ ഇരച്ചെത്തിയത്. ആരോഗ്യ വകുപ്പിനെ അറിയിച്ചെങ്കിലും അവധി ആണെന്ന് പറഞ്ഞ് കൈ ഒഴിഞ്ഞു. അവസാനം കൊതുക് കടി പേടിച്ച് ആളുകൾ ബന്ധുവീടുകളിൽ അഭയം തേടുകയായിരുന്നു. ഒടുവിൽ ഡെപ്യൂട്ടി DMO ഇടപെട്ട് ഇന്ന് ഫോഗിങ് നടപടി തുടങ്ങി.


+ There are no comments
Add yours