രാസലഹരിയുമായി ബന്ധപ്പെട്ട് ഷൈൻ ടോം ചാക്കോയെ നിലവിൽ അറസ്റ്റ് ചെയ്യില്ല എന്ന് പോലീസ്. ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോയെ തമിഴ്‌നാട്ടിൽ എന്ന് കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. ആവശ്യമെങ്കിൽ മുടി ശേഖരിച്ച് രാസ പരിശോധന നടത്തും. എത്രകാലമായി രാസ ലഹരി ഉപയോഗിക്കുന്നു എന്ന് കണ്ടെത്താനാണ് പരിശോധന നടത്തുക.
നിലവിൽ പൊള്ളാച്ചിയിൽ ഒരു റിസോർട്ടിലാണ് ഷൈൻ ടോം ചാക്കോയെന്ന് പൊലീസ് അറിയിച്ചു. കൊച്ചിയിൽ താമസിച്ചിരുന്നു ഹോട്ടൽ റൂമിലെ പരിശോധനയിൽ കണ്ടെത്താനായത് ഉപയോഗിച്ച് മദ്യക്കുപ്പികൾ മാത്രമാണ്. റൂമിൽ വനിതാ സുഹൃത്തുക്കൾ വന്നതും പരിശോധിക്കുന്നു. ആലപ്പുഴ കേസിൽ അറസ്റ്റിൽ ആകുമോ എന്ന പേടിയിലാണ് ഷൈൻ ഓടിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഷൈന് നോട്ടീസ് നൽകാൻ തീരുമാനം
നടൻ ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകാൻ തീരുമാനിച്ച് പൊലീസ്. ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് നടൻ്റെ വീട്ടിലെത്തി ഇന്ന് നൽകും. പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ ഹോട്ടലിൽ നിന്ന് ഇറങ്ങിയ ഓടിയതിലാണ് പൊലീസിന് സംശയം ഉള്ളത്. അതേസമയം റൂമിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനും പൊലീസിന് ആയിട്ടില്ല. നടൻ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.


+ There are no comments
Add yours