ഡാൻസഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങി ഓടി നടൻ ഷൈൻ ടോം ചാക്കോ. എറണാകുളത്തെ ഹോട്ടലിൽ നിന്നാണ് ഇറങ്ങി ഓടിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ നിന്നാണ് ഇറങ്ങി ഓടിയത്. ഇന്നലെ രാത്രി 10.58ഓടുകൂടിയാണ് ഡാൻസാഫിന്റെ കൊച്ചി യുണീറ്റ് പരിശോധനക്കെത്തിയത്. അഞ്ചിലധികം പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു.
പരിശോധനക്കെത്തുന്നതിനിടെ ജനൽവഴി താഴേക്കിറങ്ങി റിസപ്ഷൻ വഴി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഹോട്ടലിൽ ലഹരി ഉപയോഗമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് പരിശോധനക്കെത്തിയത്. കൊച്ചി നാർക്കോട്ടിക്സ് എസിപിയുടെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്.


+ There are no comments
Add yours