നടന്റെ പേര് വെളിപ്പെടുത്തി വിൻസി
ലഹരി ഉപയോഗിച്ച് സിനിമ സെറ്റിൽ മോശമായി പെരുമാറിയ നടൻ്റെ പേര് വെളിപ്പെടുത്തി വിൻസി ആലോഷ്യസ്. ലഹരിക്കേസിൽ ഉൾപ്പെട്ടിട്ടുള്ള ഷൈൻ ടോം ചാക്കോ ആണ് തന്നെ ശല്യം ചെയ്തതെന്ന് വിൻസി പറഞ്ഞു. സൂത്രവാക്യം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവമെന്ന് വിൻസി പറഞ്ഞു. സംഭവത്തിൽ താരസംഘടന അമ്മ വിൻസിക്ക് പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്. നടനെതിരെ ശക്തമായ നടപടി എടുക്കുമെന്നാണ് അമ്മ ഭാരവാഹി ജയൻ ചേർത്തല അറിയിച്ചിട്ടുണ്ട്.


+ There are no comments
Add yours