ടോൾ പ്ലാസകൾ ഇനിയില്ല, വമ്പൻ പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി
രാജ്യത്തെ ടോൾബൂത്തുകളുടെ കാര്യത്തിൽ വമ്പൻ തീരുമാനവുമായി കേന്ദ്രസർക്കാർ. ടോൾബുത്തുകൾ ഒഴിവാക്കി പുതിയ രീതിയിൽ ടോൾ പിരിക്കും. അടുത്ത 15 ദിവസത്തിനുള്ളിൽ പുതിയ ടോൾ നയം അവതരിപ്പിക്കും. പുതിയ സംവിധാനത്തിൽ ടോൾ ബൂത്തുകൾ ആവശ്യമില്ലെന്ന് ഗഡ്കരി പറഞ്ഞു. പകരം, സാറ്റലൈറ്റ് ട്രാക്കിംഗും വാഹന നമ്പർ പ്ലേറ്റ് തിരിച്ചറിയലും ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ടോൾ പേയ്മെന്റുകൾ ഓട്ടോമാറ്റിക്കായി ഡെബിറ്റ് ആകും.


+ There are no comments
Add yours