പെൻസിലിനെച്ചൊല്ലിയുണ്ടായ തർക്കം..  തുടർന്നു എട്ടാം ക്ലാസുകാരൻ സഹപാഠിയെ വെട്ടി

Estimated read time 0 min read

സഹപാഠിയെ വെട്ടി എട്ടാം ക്ലാസുകാരൻ

വിദ്യാർഥികൾക്കിടയിലെ സംഘർഷം കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലുമുണ്ട്. തിരുനെൽവേലിയിൽ പെൻസിലിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു സഹപാഠിയെ വെട്ടിയിരിക്കുകയാണ് എട്ടാം ക്ലാസുകാരൻ വെള്ളിയാഴ്ചയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ഇന്നലെ ബാഗിൽ കത്തിയുമായെത്തിയ എട്ടാംക്ലാസുകാരൻ സഹപാഠിയെ ആക്രമിക്കുകയായിരുന്നു. തലയിൽ അടക്കം മുറിവുകളുണ്ട്. സ്ഥിതി ഗുരുതരമല്ല. അക്രമം തടയാൻ ശ്രമിച്ച അധ്യാപകനും പരിക്കുണ്ട്.

+ There are no comments

Add yours