റീൽ എടുക്കാൻ സാഹസം; യുവതിക്ക് ദാരുണാന്ത്യം
സോഷ്യൽ മീഡിയയിൽ വൈറലാകാൻ കാണിക്കുന്ന വിവരക്കേടുകൾ ജീവനെടുക്കുന്ന വാർത്തകൾ തുടരുന്നു. യുപിയിലെ ഉത്തരകാശിയിലെ മണികർണിക ഘട്ടിലാണ് പുതിയ സംഭവം. റിൽ എടുക്കാൻ പുഴയിലേക്ക് ഇറങ്ങിയ യുവതി കാൽ തെറ്റി ഒഴുക്കിലേക്ക് വീഴുകയായിരുന്നു. നീന്തൽ അറിയാത്ത യുവതി ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. റീലുകളേക്കാൾ ജീവനാണ് പ്രധാനമെന്നും ഇത്തരം ഭ്രാന്തമായ കാര്യങ്ങൾ ചെയ്യരുതെന്നുമാണ് വീഡിയോ കണ്ടവർ പറയുന്നത്.


+ There are no comments
Add yours