കോളേജ് ക്ലാസ് മുറിയിൽ ചാണകം തേച്ച് പ്രിൻസിപ്പൽ..കാരണം വിചിത്രം ??

Estimated read time 1 min read

ക്ലാസ് മുറിയിൽ ചാണകം തേച്ച് പ്രിൻസിപ്പൽ; VIDEO വൈറൽ

ക്ലായ്മുറിയുടെ ചുവരുകളിൽ ചാണകം തേച്ച് കോളജ് പ്രിൻസിപ്പൽ. ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ ലക്ഷ്മ‌ി ഭായ് കോളജിലാണ് സംഭവം. ഗവേഷണത്തിന്റെ ഭാഗവും ചൂട് കുറയ്ക്കാനും ആണെന്നാണ് വിശദീകരണം. കോളജ് അധ്യാപകരുടെ ഗ്രൂപ്പിൽ പ്രിൻസിപ്പൽ പ്രത്യുഷ് വത്സല തന്നെയാണ് ഈ വീഡിയോ ഷെയർ ചെയ്തത്. എന്നാൽ പ്രിൻസിപ്പലിന്റെ നടപടിക്കെതിരെ വിമർശനവുമായി കോളജിലെ ഒരു വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും രംഗത്തെത്തി.

+ There are no comments

Add yours