വൈദ്യുതി കരാര്‍ വിവാദം:’മുന്നില്‍ വരുന്ന ടിഷ്യൂ പേപ്പറുകളില്‍ ഒപ്പിടുന്ന പതിവ് ഞങ്ങള്‍ക്കില്ല’; പിണറായിയെ പരിഹസിച്ച്‌ മുഖ്യമന്ത്രി…

Estimated read time 1 min read

വൈദ്യുതി കരാര്‍ വിവാദം:’മുന്നില്‍ വരുന്ന ടിഷ്യൂ പേപ്പറുകളില്‍ ഒപ്പിടുന്ന പതിവ് ഞങ്ങള്‍ക്കില്ല’; പിണറായിയെ പരിഹസിച്ച്‌ മുഖ്യമന്ത്രി.
വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി സതീശൻ.ഹിമാചലില്‍ നിന്ന് 12 രൂപ 50 പൈസയ്ക്ക് വൈദ്യുതി നല്‍കാമെന്ന് അറിയിച്ചതിന് തെളിവായി രേഖകളൊന്നും പ്രതിപക്ഷ നേതാവ് ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെയൊരു ഓഫർ നിലവിലില്ലെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

രേഖകളും ഫയലുകളും പരിശോധിച്ച്‌ പഠിച്ച ശേഷമാണ് സർക്കാർ തീരുമാനമെടുക്കുന്നത്. മുന്നില്‍ കൊണ്ടുവന്ന് തരുന്ന ടിഷ്യൂ പേപ്പറുകളില്‍ ഒപ്പിടുന്ന പതിവ് തങ്ങള്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന കാര്യം സർക്കാരിനെ അറിയിച്ചത് കെഎസ്‌ഇബി ആണ്. ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങാൻ രാജസ്ഥാൻ തീരുമാനിച്ചത് ഒക്ടോബർ 18നാണ്. കെഎസ്‌ഇബിയുടെ ശുപാർശ മുഖ്യമന്ത്രിക്ക് മുന്നിലെത്തിയത് ഒക്ടോബർ 30നാണെന്നും അദ്ദേഹം വ്യക്തമാക്കി.

+ There are no comments

Add yours