സൗദി അറേബ്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്ക് നേരെ വൻതോതില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയെന്ന അവകാശവാദവുമായി ഹൂതികള്‍. സൗദി അറേബ്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്ക് നേരെ വൻതോതില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയെന്ന അവകാശവാദവുമായി ഹൂതികള്‍.സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം, റിയാദിലെയും ഖുറൈസിലെയും പ്രമുഖ എണ്ണക്കമ്പനിയായ അരാംകോയുടെ സംഭരണ കേന്ദ്രങ്ങള്‍, നജ്‌റാനിലെ നാഷണല്‍ ഗാർഡ് സൈനിക ക്യാംപ് എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഹൂതി വക്താക്കള്‍ അറിയിച്ചു.യെമനില്‍ തങ്ങള്‍ക്കെതിരെ സൗദി സഖ്യസേന നടത്തുന്ന സൈനിക നീക്കങ്ങള്‍ക്കുള്ള മറുപടിയാണ് ആക്രമണമെന്നാണ് ഹൂതികളുടെ വാദം. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ലക്ഷ്യസ്ഥാനങ്ങളില്‍ ഇവ കൃത്യമായി പതിച്ചതായും ഹൂതി സൈനിക വക്താവ് അവകാശപ്പെട്ടു.





+ There are no comments
Add yours