9 ജില്ലകൾക്ക് അലർട്ട്
സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും.
വിവിധ പ്രദേശങ്ങളിൽ വൻ നാശനഷ്ടം. മലയോരമേഖലകളിൽ മരങ്ങൾ കടപുഴകി വീണു. രാത്രി 7മണി വരെ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇടിമിന്നലോടു കൂടിയുള്ള മഴയും പ്രവചിച്ചിട്ടുണ്ട്. ജാഗ്രത പാലിക്കുക.


+ There are no comments
Add yours