യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
എറണാകുളം വൈപ്പിൻ മുനമ്പത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുനമ്പം സ്വദേശി സ്മിനു (44) ആണ് മരിച്ചത്. വീടിന്റെ കാർ പോർട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. വീട്ടിൽ ഇയാൾ ഒറ്റയ്ക്കാണ് താമസം. സ്മിനുവിൻ്റെ ശരീരത്തിൽ മുറിവുകളുണ്ടെന്നും തല പൊട്ടിയ നിലയിലാണെന്നും പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

+ There are no comments
Add yours