*ചുവന്ന് തുടുത്ത് കൊല്ലം ഇന്ന് സിപിഐഎം സംസ്ഥാനസമ്മേളനം: പൊതുസമ്മേളനഗറിൽ പതാക ഉയരും. സംസ്ഥാന സമ്മേളനം 6.7.8 9. കൊല്ലത്ത്*
*==============*
*തൃശ്ശൂർ* : സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ കൊടിമര. ദീപശിഖ ജാഥകൾ ഇന്ന് പൊതുസമ്മേളനം നടക്കുന്ന കൊല്ലം ആശ്രമം മൈതാനിയിൽ ( സീതാറാം യെച്ചൂരി നഗർ ) ഇന്ന് വൈകിട്ട് സംഗമിക്കും. തുടർന്ന് സംസ്ഥാന സമ്മേളനത്തിന് പതാക ഉയർത്തുന്നത് സ്വാഗതസംഘം സംഘം ചെയർമാൻ മന്ത്രി കെ എൻ ബാലഗോപാൽ ആണ്. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് നായകനായ പതാകജാഥയ്ക്ക് ജില്ലയിൽ ആവേശകരമായ വരവേൽപ്പ് നൽകി. കയ്യൂർ രണധീരർ അന്ത്യവിശ്രമം കൊള്ളുന്ന രക്തസാക്ഷി കുടീരത്തിൽ നിന്ന് ആരംഭിച്ച് തേജസ്വിനി പുഴ കടന്നെത്തിയ കാറ്റിന്റെ അലയൊലികൾക്കിടയിൽ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയാണ് ചെമ്പതാക പ്രയാണം തുടങ്ങിയത്. കയ്യൂർ രക്തസാക്ഷികളുടെ രണ സ്മരണകൾ ആവേശമായി. കൊല്ലത്ത് 6 മുതൽ 9 വരെ ചേരുന്ന സിപിഐഎം സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകജാഥയ്ക്ക് കയ്യൂരിൽ തന്നെ തുടക്കമായി. പാർട്ടി സംസ്ഥാന സെക്രട്ടറി എം ഗോവിന്ദൻ മാസ്റ്റർ ജാഥ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റനായ എം സ്വരാജിന് പതാക കൈമാറി. വത്സൻ പാനോളി ജാഥാ മാനേജരും കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കെ അനുശ്രീ ജാഥാ അംഗവുമാണ്. അഞ്ചിന് പകൽ 12ന് ജാഥ കൊല്ലം ജില്ലയിൽ പ്രവേശിക്കും. സമ്മേളന നഗറിൽ സ്ഥാപിക്കാനുള്ള കൊടിമരം ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് എത്തിക്കും. ശൂരനാട് വടക്ക് പഞ്ചായത്തിലെ പൊയ്കയിലുള്ള മണ്ഡപത്തിൽ നിന്ന് അഞ്ചിന് രാവിലെ 9ന് ആരംഭിക്കുന്ന ജാഥ പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത ജാഥാ ക്യാപ്റ്റനും പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം മാനേജരും കൊല്ലം ജില്ലാ കമ്മിറ്റി അംഗം എസ് ജയമോഹൻ അംഗവുമാണ്.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു നയിക്കുന്ന ദീപശിഖ വയലാറിൽ പൊളിറ്റ്ബ്യൂറോ അംഗം എം വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ബി ചന്ദ്രബാബുവാണ് മാനേജർ. വി വസീഫ് ജാഥാ അംഗവുമാണ്. നാലിന് വൈകിട്ട് ഓച്ചിറ പ്രയാർ ജംഗ്ഷനിൽ കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കും.
പൊതുസമ്മേളനം ചേരുന്ന മൈതാനിയിൽ പതാക. ദീപശിഖ. കൊടിമര ജാഥകൾ വൈകിട്ട് അഞ്ചിന് സംഗമിക്കും. സ്വാഗതസംഘം ചെയർമാൻ കെ എൻ ബാലഗോപാൽ പതാക ഉയർത്തും. ജില്ലയിലെ 23 രക്തസാക്ഷി കുടീരങ്ങളിൽ നിന്നുള്ള ദീപശിഖകൾ ചേർന്ന് പ്രതിനിധി സമ്മേളനം നടക്കുന്ന കൊടിയേരി ബാലകൃഷ്ണൻ നഗറിൽ ( കൊല്ലം നഗരസഭ ടൗൺ ഹാൾ ) ജ്വാല തെളിയിക്കും. പ്രതിനിധി സമ്മേളനം കൊല്ലം ടൗൺഹാളിൽ ( സഖാവ് കൊടിയേരി ബാലകൃഷ്ണൻ നഗർ ) ആറിന് രാവിലെ 10 മണിക്ക് സിപിഐഎം ജനറൽ സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. പാർട്ടി സംസ്ഥാന സെക്രട്ടറി എം ഗോവിന്ദൻ മാസ്റ്റർ. പ്രവർത്തന റിപ്പോർട്ടിന് പുറമെ നവ കേരള സൃഷ്ടിക്കായുള്ള പ്രവർത്തനരേഖയും അവതരിപ്പിക്കും. രണ്ടുദിവസത്തെ പൊതു ചർച്ചയ്ക്ക് ശേഷം പ്രവർത്തന റിപ്പോർട്ട് അംഗീകരിക്കും. തുടർന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയെയും സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുക്കും. 9ന് കൊല്ലം പട്ടണത്തെ ഇളക്കിമറിക്കുന്ന ചുവപ്പു സേനമാർച്ച്. റാലി എന്നിവയോടെ സംസ്ഥാന സമ്മേളനം സമാപിക്കും. സംസ്ഥാന സമ്മേളന സമാപന പൊതു സമ്മേളനത്തിൽ അഖിലേന്ത്യ ഓർഗനൈസർ പ്രകാശ് കാരാട്ട്. മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ തുടങ്ങിയവർ സംസാരിക്കും.
*സതീശൻ പുല്ലൂർ*
*പ്രെസ്സ് ക്ലബ്ബ്*
*ഇരിങ്ങാലക്കുട*













+ There are no comments
Add yours