തൃശൂരിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം?
റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവെച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമമെന്ന് വിവരം. തൃശൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് 100 മീറ്റർ മാത്രം അകലത്തിലുള്ള ട്രാക്കിലാണ് ഇരുമ്പ് തൂൺ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 4.55നാണ് സംഭവം നടന്നത്. ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിൻ ഈ ഇരുമ്പ് തൂൺ തട്ടിത്തെറിപ്പിച്ചു. ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് സംഭവം റെയിൽവേ സ്റ്റേഷനിൽ വിളിച്ചുപറഞ്ഞത്.


+ There are no comments
Add yours