കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ഗെറ്റ് ഔട്ട് ക്യാംപെയ്നുമായി തമിഴ് സൂപ്പർ സ്റ്റാർ വിജയിന്റെ പാർട്ടിയായ തമിഴക വെട്രി കഴകം. മഹാബലിപുരത്ത് നടന്ന പാർട്ടിയുടെ ഒന്നാം വാർഷികാഘോഷ സമ്മേളനത്തിലായിരുന്നു വിജയിന്റെ പ്രഖ്യാപനം. തമിഴ്‌നാട് ഭരിക്കുന്ന ഡിഎംകെ സർക്കാരിനും കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെയും ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് ഈ ക്യാംപെയ്നെന്നും വിജയ് പറഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിൽ ഇരു സർക്കാരുകളും പരാജയപ്പെട്ടെന്ന് വിജയ് പറഞ്ഞു. ജനങ്ങളുടെ യഥാർഥ പ്രശ്‌നങ്ങൾ മറച്ചുവയ്ക്കാൻ ഇരുപാർട്ടികളും യോജിച്ച് പ്രവർത്തിക്കുകയാണ്. ഈ രണ്ടു സർക്കാരുകളെയും പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് ഗെറ്റ് ഔട്ട് ഹാഷ് ടാഗ് ഉപയോഗിച്ചുള്ള ക്യാംപയിനെന്നും വിജയ് പറഞ്ഞു. സാധാരണക്കാരുടെ പ്രശ്‌നങ്ങൾ അവഗണിക്കുന്നതിൽ ഡിഎംകെയും ബിജെപിയും ഒറ്റക്കെട്ടാണെന്നും വിജയ് പറഞ്ഞു.


+ There are no comments
Add yours