വന്നു…വന്നു…വന്നു; ഖുറേഷി അബ്രാം ഇതാ!
പൃഥ്വിരാജ്-മുരളി ഗോപി-മോഹൻലാൽ ടീമിൽ ഏറ്റവും പുതിയ ചിത്രമായ എമ്പുരാനിലെ മോഹൻലാലിൻ്റെ കാരക്ടർ വീഡിയോ എത്തി. ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന രണ്ട് പേരിലാണ് താരം ചിത്രത്തിൽ എത്തുന്നത്. ആദ്യ ചിത്രമായ ലൂസിഫറിന്റെ ക്ലൈമാക്സിൽ വന്ന് ഞെട്ടിച്ച അതേ ലുക്കിൽ ലാലേട്ടനെ എമ്പുരാനിൽ കൂടുതൽ സമയം കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മാർച്ച് 27നാണ് ചിത്രത്തിന്റെ റിലീസ്.


+ There are no comments
Add yours