ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരം ശിഖർ ധവാനും, അയർലൻ്റ് സ്വദേശി സോഫി ഷൈനും വിവാഹിതരായി.
ശനിയാഴ്ച ഡൽഹിയിലാണ് വിവാഹം നടന്നത്.
ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നതും തുടർന്ന് വിവാഹമുറപ്പിച്ചതും ശിഖർ ധവാൻ കഴിഞ്ഞ ജനുവരിയിൽ വ്യക്തമാക്കിയിരുന്നു.
ക്രിക്കറ്റ്, ബോളിവുഡ് മേഖലകളിൽനിന്നുള്ള പ്രമുഖർ ഇരുവർക്കും ആശംസ നേർന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
ശിഖർ ധവാൻ്റെ രണ്ടാം വിവാഹമാണിത്. 2012ലായിരുന്നു അയേഷ മുഖർജിയുമായുള്ള വിവാഹം. തുടർന്ന് 2023 ൽ ആദ്യ ഭാര്യയിൽ നിന്ന് ശിഖർ ധവാൻ വിവാഹ മോചനം നേടി.
ശിഖർ ധവാന്റെ മകൻ സോറാവർ അയേഷയ്ക്കൊപ്പം ഓസ്ട്രേലിയയിലാണു താമസിക്കുന്നത്.
2024 ലാണ് ശിഖർ ധവാൻ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്.








+ There are no comments
Add yours