ജഡ്ജിമാർക്ക് സ്ഥലംമാറ്റം
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ പൂർത്തിയാക്കി വിധി പ്രഖ്യാപിച്ച എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗീസിനെ സ്ഥലംമാറ്റി.ആലപ്പുഴ പ്രിൻസിപ്പല്‍ ജില്ലാ ജഡ്ജിയായാണ് പുതിയ നിയമനം. ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് ഈ സ്ഥലംമാറ്റം
ആലപ്പുഴ പ്രിൻസിപ്പല്‍ ജില്ലാ ജഡ്ജിയായിരുന്ന കെ.കെ. ബാലകൃഷ്ണനെ ഹണി എം. വർഗീസിന് പകരം എറണാകുളത്ത് നിയമിച്ചിട്ടുണ്ട്. കൂടാതെ തൊടുപുഴ പ്രിൻസിപ്പല്‍ ജില്ലാ ജഡ്ജിയായിരുന്ന പി.എസ്. ശശികുമാറിനെ തൃശൂരിലേക്കും മാറ്റി.
പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് ഈ സ്ഥലംമാറ്റം. നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നീണ്ടുപോയതിനാല്‍ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹണി എം. വർഗീസിന് സ്ഥലംമാറ്റം നല്‍കിയിരുന്നില്ല.
വനിതാ ജഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യപ്രകാരമാണ് 2019-ല്‍ ഹണി എം. വർഗീസിനെ ഈ കേസിന്റെ വിചാരണയ്ക്കായി നിയോഗിച്ചത്.









+ There are no comments
Add yours