മൈക്രോഫിനാൻസ് കേസ്: വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്തു
മൈക്രോഫിനാൻസ് കേസിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലൻസ് ചോദ്യം ചെയ്തു.
മൂന്ന് ദിവസം മുമ്പാണ് വെള്ളാപ്പള്ളി നടേശനെ എസ് പി ശശിധരന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം ചോദ്യം ചെയ്തത്.
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നൽകിയ ഹർജിക്ക് പിന്നാലെയാണ് മൈക്രോഫിനാൻസ് കേസിൽ അന്വേഷണം തുടങ്ങിയത്.
വിജിലൻസിന്‍റെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.
പിന്നോക്ക വികസന കോർപറേഷനിൽ നിന്ന് മൈക്രോ ഫിനാൻസ് പദ്ധതിക്കായി എടുത്ത പണത്തിൽ ക്രമക്കേട് നടന്നുവെന്നാണ് കേസ്.
140 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
കേസിന്‍റെ അന്വേഷണം അന്തിമ ഘട്ടത്തിലാണ്.
പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് കോടിക്കണക്കിന് രൂപ എടുക്കുകയും വിവിധ എസ് എൻ ഡി പി ശാഖകൾ വഴി വിതരണം ചെയ്യുകയും ചെയ്തിരുന്നു.
ഈ പണം ഗുണഭോക്താക്കളിൽ എത്തിയില്ലെന്നും പണം തിരിച്ചടച്ചില്ലെന്നുമാണ് കേസ്.







+ There are no comments
Add yours