പിറന്നാൾ നിറവിൽ പ്രീതി സിൻഡ. 1975 ജനുവരി 31നാണ് പ്രീതി ജനിച്ചത്. കവിളിലെ നുണക്കുഴി കൊണ്ട് സിനിമകളിലൂടെ നിരവധി ആരാധകരെയാണ് താരം സൃഷ്‌ടിച്ചത്. 1998ൽ പുറത്തിറങ്ങിയ ദിൽസേ ആയിരുന്നു പ്രീതി സിൻഡയുടെ ആദ്യ ചിത്രം. പിന്നീട് ബോളിവുഡിലെ നിറസാന്നിധ്യമായി താരം മാറി. ടെലിവിഷൻ പരിപാടികളിലൂടെയും പ്രീതി സിൻഡ ആരാധക മനം കവർന്നു. ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന്റെ സഹ ഉടമ കൂടിയാണ് 50കാരിയായ പ്രീതി സിൻഡ.


+ There are no comments
Add yours