നേതാവിന് ചൂല് കൊണ്ടുതല്ലി യുവതികൾ;
അശ്ലീലസന്ദേശം അയച്ച AIDMK നേതാവിനെ ചൂല് കൊണ്ടുതല്ലി യുവതികൾ. 60കാരനായ എം പൊന്നമ്പലത്തെ ആണ് യുവതികൾ തല്ലിയത്. കാഞ്ചീപുരം കുന്ത്രത്തൂരിലെ പാർട്ടി ജോയിന്റ് സെക്രട്ടറി ആയിരുന്ന പൊന്നമ്പലം, ഇയാൾ വാടകയ്ക്ക് നൽകിയ വീട്ടിൽ താമസിച്ചിരുന്ന യുവതികൾക്ക് അശ്ലീല സന്ദേശം അയച്ച് ശല്യം ചെയ്തത്. വീട് മാറിയിട്ടും ശല്യം തുടർന്ന ഇയാളെ വിളിച്ചുവരുത്തി കൈകാര്യം ചെയ്യുകയായിരുന്നു. പിന്നീട് ഇയാളെ പൊലീസിന് കൈമാറി.


+ There are no comments
Add yours