ന്യൂഡൽഹി: മുൻ മുഖ്യമന്ത്രിയും ആംആദ്‌മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാളി ന്റെ വീടിന് മുന്നിൽ സ്വാതി മാവിവാൾ എംപി മാലിന്യം തള്ളി. എഎപിയുടെ രാജ്യസഭാ എംപിയാണ് സ്വാതി മാലിവാൾ.
കേജരിവാളുമായുള്ള അഭിപ്രായവ്യത്യാസ ത്തെ തുടർന്ന് ഏറെ നാളായി ഇവർ പാർട്ടിയി ൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഡൽ ഹി വികാസ്‌പുരിയിലെ മാലിന്യം തള്ളുന്ന സ്ഥലം സന്ദർശിച്ച ശേഷമാണ് പ്രതിഷേധവു മായി മുൻ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് എ ത്തിയത്.
ഡൽഹിയുടെ എല്ലാ മുക്കും മൂലയും വൃത്തിഹീനമാണ്. റോഡുക ൾ തകർന്നിരിക്കുന്നു. അഴുക്കുചാലുകൾ നിറഞ്ഞൊഴുകുന്നു.ഡൽഹിയിൽ ശുചിത്വത്തിൻ്റെയും അടിസ്ഥാ ന സൗകര്യങ്ങളുടെയും സ്ഥിതി വഷളായതായി അവർ ആരോപിച്ചു


+ There are no comments
Add yours