
ഗുസ്തി ഫെഡറേഷൻ ഓഫീസ് വീണ്ടും ബ്രിജ് ഭൂഷണിന്റെ വസതിയിൽ
ഗുസ്തി ഫെഡറേഷൻ്റെ ഓഫീസ് വീണ്ടും ബ്രിജ് ഭൂഷന്റെ വസതിയിലേക്ക് മാറ്റിയെന്ന് റിപ്പോർട്ടുകൾ. വെബ്സൈറ്റിൽ ഓഫീസിന്റെ ദില്ലിയിലുള്ള ഔദ്യോഗിക വിലാസം തന്നെയാണ് നൽകിയിരിക്കുന്നത്. എന്നാൽ ഔദ്യോഗിക വിലാസത്തിലുള്ള ഓഫീസ് ഒഴിഞ്ഞു എന്നാണ് ഉടമസ്ഥൻ പറയുന്നത്. ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിന് ഗുസ്‌തി ഫെഡറേഷൻ മുൻ മേധാവിയായ ഭൂഷണെതിരെ വ്യാപക ആരോപണങ്ങൾ വന്നതിനെ തുടർന്ന് പദവി തെറിച്ചിരുന്നു.


+ There are no comments
Add yours