തൃശ്ശൂർ കേരള വർമ്മ കോളജ് വിദ്യാർഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച മണവാളൻ പിടിയിൽ

Estimated read time 0 min read

യൂട്യൂബർ മണവാളൻ എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹീൻ ഷാ (26) പൊലീസ് കസ്റ്റഡിയിൽ. തൃശ്ശൂർ കേരള വർമ്മ കോളജ് വിദ്യാർഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഒളിവിലായിരുന്ന മുഹമ്മദ് ഷഹീൻ ഷാക്കെതിരെ തൃശ്ശൂർ വെസ്റ്റ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തൃശ്ശൂർ എരനല്ലൂർ സ്വദേശിയാണ് മുഹമ്മദ് ഷഹീൻ ഷാ. യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്‌സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലുടമയാണ് ഇയാൾ.

+ There are no comments

Add yours