കോവിഡ് കാലത്ത് സംസ്ഥാനത്ത് ആരോഗ്യവകുപ്പ് പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേട് ഉണ്ടെന്ന് സിഎജി കണ്ടെത്തൽ. പൊതുവിപണിയെക്കാൾ 300 ഇരട്ടി കൂടുതൽ പണം നൽകി പിപിഇ കിറ്റ് വാങ്ങിയെന്നാണ് സിഎജിയുടെ കണ്ടെത്തൽ. ഇത് കാരണം 10.23 കോടിയുടെ അധിക ബാധ്യത സർക്കാരിനുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ തന്നെ പിപിഇ കിറ്റുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത് ശരിവയ്ക്കുന്ന കണ്ടെത്തലുകളാണ് ഇന്ന് നിയമസഭയിൽ വച്ച സിഎജി റിപ്പോർട്ടിലുള്ളത്.


+ There are no comments
Add yours