നടൻ സാൻ മാർട്ടിൻ അന്തരിച്ചു
‘ഡെയ്സ് ഓഫ് ഔർ ലൈവ്’സിലെ ഡാരിയോ ഹെർണാണ്ടസ് എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ഹോളിവുഡ് നടൻ ഫാൻസിസ്കോ സാൻ മാർട്ടിൻ അന്തരിച്ചു. 39 വയസ്സായിരുന്നു. ജനുവരി 16-ന് ലോസ് ഏഞ്ചൽസിലെ വസതിയിൽ വച്ച് നടൻ ആത്മഹത്യ ചെയ്തെന്നാണ് റിപ്പോർട്ടുകൾ. താരത്തിൻ്റെ മരണത്തിന്റെ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ ആരാധകരും സഹപ്രവർത്തകരും. നിരവധിപേരാണ് സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികൾ അർപ്പിക്കുന്നത്.


+ There are no comments
Add yours