എടപ്പാളിൽ ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം. നിരവധി പേർക്ക് പരിക്ക്‌

Estimated read time 1 min read

ബസ്സുകൾ കൂട്ടിയിടിച്ച് അപകടം

മലപ്പുറം എടപ്പാളിൽ ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. KSRTC ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് ആണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ടു ബസുകളിലുമായുള്ള 30ലധികം യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ബസുകളുടെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

+ There are no comments

Add yours